കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ദുരിതാശ്വാസ ക്യാമ്പിൽ വയനാട് എം പി യും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്ന അന്തേവാസികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ
പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിത ബാധിത പ്രദേശത്ത് മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും പ്രത്യേകം ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ചടങ്ങിൽ അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹം ക്യാപ് നിവാസികളുടെ പ്രശ്നം ചോദിച്ചറിഞ്ഞു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.