Kerala

ഇന്നും റെയിൽ ഗതാഗതം മുടങ്ങും പാസഞ്ചറുകളടക്കം 12 ട്രെയിനുകൾ റദ്ദാക്കി

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റെയില്‍പ്പാതയില്‍ ഇന്നും സർവീസുകൾ ഇല്ല. പാസഞ്ചറുകളടക്കം 12 ട്രെയിനുകളാണ് റദ്ദാക്കിയത്.ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം – വെരാവല്‍ എക്‌സ്പ്രസുകള്‍ സാധാരണ മംഗളുരുവില്‍ എത്തുന്ന സമയത്ത് അവിടെ നിന്ന് പുറപ്പെടും. സമ്പര്‍ക് ക്രാന്തി, മംഗള എക്‌സ്പ്രസുകള്‍ പാലക്കാട് വഴി സര്‍വ്വീസ് നടത്തും

തിരുനല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് പുറപ്പെടും.
തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, നാഗര്‍കോവില്‍- മംഗളുരു ഏറനാട്, നാഗര്‍കോവില്‍- മംഗളുരു പരശുറാം എക്പ്രസുകള്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.

തൃശൂര്‍- കണ്ണൂര്‍, കോഴിക്കോട്- തൃശൂര്‍, തൃശൂര്‍ -കോഴിക്കോട് പാസഞ്ചറുകള്‍ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി , കണ്ണൂര്‍ – ആലപ്പുഴ, മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!