ഛത്തീസ്ഗഢിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ട്രക്കും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റായ്പൂര്‍- ബലോദബസാര്‍ ഹൈവേയില്‍ സരഗാവണിന് സമീപമാണ് വാഹനാപകടമുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്.
ഒമ്പത് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരെ റായ്പൂരിലെ ഡോ. ഭീംറാവു അംബേദ്കര്‍ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കില്‍ സഞ്ചരിച്ച ചതൗഡിലെ കുടുംബമാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്‍സാരിയിലേക്ക് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
ഖരോര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിച്ച അപകടം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി റായ്പൂര്‍ ജില്ലാ കളക്ടര്‍ ഗൗരവ് സിങ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.