മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് വിരാട് കോഹ്‌ലിക്ക് ടെസ്റ്റ് സെഞ്ച്വറി. ഓസ്‌ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് കോഹ്ലി സെഞ്ചുറിയടിച്ചത്. 28 -ാം ടെസ്റ്റ് സെഞ്ചുറി241 പന്തുകളിലാണ് കോഹ്ലി നേടിയത്.
2019 നവംബറിൽ ബംഗ്ലാദേശിനെതിരായ ഡേ-നൈറ്റ് ടെസ്റ്റിൽ നേടിയ സെഞ്ചുറിക്ക് ശേഷമുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. നതാൻ ലിയോൺ എറിഞ്ഞ 139ആം ഓവറിലെ രണ്ടാം പന്തിലാണ് കോലി മൂന്നക്കം പിന്നിട്ടത്.
രാജ്യാന്തര കരിയറില്‍ കോലിയുടെ 75-ാം സെഞ്ചുറിയും ഇന്ത്യന്‍ മണ്ണിലെ 14-ാം ടെസ്റ്റ് സെഞ്ചുറിയുമാണിത്.
നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 480 റൺസിന് ഓൾ ഔട്ട് ആയി. ഉസ്‌മാൻ ഖവാജയാണ് (180) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. കാമറൂൺ ഗ്രീനും (114) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റ് വീഴ്ത്തി.