അഴിമതിയുടെ കയത്തിൽ മുങ്ങി കിടക്കുന്ന കർണാടക ബി ജെ പിക്ക് തിരിച്ചു വരവൊരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.16,000 കോടിയുടെ പദ്ധതികളുമായാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത് .
തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കർണാടകയിൽ മോദിയുടെ ആറാം സന്ദർശനമാണ്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനൊപ്പം ഹുബ്ബള്ളി-ധര്‍വാദ് സ്മാര്‍ട്‌സിറ്റി പദ്ധതിയടക്കമുള്ളവയുടെ ശിലാസ്ഥാപനമടക്കം 16,000 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടും.
മാണ്ഡ്യയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയാണ് പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ പോയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായകമായ സന്ദർശനമാണ് മോദി മാണ്ഡ്യയിൽ നടത്തിയത് . രണ്ട ദിവസം മുൻപ് മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും മുന്‍ സിനിമാനടിയുമായ സുമലത അംബരീഷ് ബിജെപിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കുറൂമാറ്റനിരോധന നിയമപ്രകാരമുള്ള സാങ്കേതിക തടസ്സമുള്ളതിനാലാണ് ബിജെപിയില്‍ ചേരാതിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നൊഴികെ മറ്റു സീറ്റുകളെല്ലാം ജെഡിഎസിന്റെ കൈവശമാണ്. 2019-ലെ ഉപതിരഞ്ഞെടുപ്പില്‍ കെ.ആര്‍.പേട്ട് പിടിച്ചെടുക്കാനായതോടെയാണ് മാണ്ഡ്യയില്‍ ബിജെപി കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചത് തുടങ്ങിയത്.
ഇതിനിടെ, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൈക്കൂലിക്കേസില്‍ ഒരു എംഎല്‍എയെ തന്നെ ലോകായുക്ത അറസ്റ്റ് ചെയ്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.