കർണാടക ബി ജെ പിക്ക് തിരിച്ചുവരവൊരുക്കാൻ മോദി;മാണ്ഡ്യയിൽ റോഡ് ഷോ നടത്തി
അഴിമതിയുടെ കയത്തിൽ മുങ്ങി കിടക്കുന്ന കർണാടക ബി ജെ പിക്ക് തിരിച്ചു വരവൊരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.16,000 കോടിയുടെ പദ്ധതികളുമായാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത് . തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കർണാടകയിൽ മോദിയുടെ ആറാം സന്ദർശനമാണ്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനൊപ്പം ഹുബ്ബള്ളി-ധര്‍വാദ് സ്മാര്‍ട്‌സിറ്റി പദ്ധതിയടക്കമുള്ളവയുടെ ശിലാസ്ഥാപനമടക്കം 16,000 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടും. മാണ്ഡ്യയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയാണ് പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ പോയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായകമായ സന്ദർശനമാണ് മോദി […]
