Kerala News

എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കും;കുറ്റ്യാടിയില്‍ ഇഖ്ബാല്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി

കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ജോസ് കെ മാണി. പ്രാദേശികമായ എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കും. പ്രാദേശിക തലത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇന്നലെയും പാര്‍ട്ടി നേതാക്കന്മാരും സിപിഎമ്മിലെ പ്രാദേശിക, സംസ്ഥാന നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. 

ഇത്തരം എതിര്‍പ്പുകള്‍ പല സ്ഥലങ്ങളിലും ഉണ്ടാകും. അത് പരിഹരിച്ചാല്‍ പിന്നെ ഒറ്റക്കെട്ടായാണ് നേരിടുക. സിപിഎം നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കില്‍ സീറ്റ് തരില്ലല്ലോ. അവര്‍ തന്ന 13 സീറ്റിലുള്ളതാണ് കുറ്റ്യാടിയും. 

കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇഖ്ബാല്‍ തന്നെയാണ്. ഇഖ്ബാല്‍ അല്ലാതെ വേറെയാര് എന്ന് ജോസ് കെ മാണി ചോദിച്ചു. പ്രശ്‌നം പരിഹരിച്ചശേഷം സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!