kerala

പി എസ് സി യുടെ രണ്ട് തസ്തികളിൽ ഒന്നാം റാങ്ക് നേടി ഫാബി; വനിത ലീഗ്, ഭരണ സമിതി മൊമെന്റോ നൽകി ആദരിച്ചു

കേരള പിഎസ്സിയുടെ എഞ്ചിനീയറിങ് ഇൻസ്‌ട്രക്റ്റർ ഗ്രേഡിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ രണ്ട് ലിസ്റ്റുകളിൽ ഒന്നാം റാങ്ക് നേടി ഫാബി എ കെ. നിലവിൽ കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി ചെയ്യുന്ന ഫാബിയുടെ അപൂർവ്വ നോട്ടത്തിൽ ആദരവുമായി വനിത ലീഗ് എത്തി ചേർന്നു.ഒപ്പം ഭരണ സമിതിയും. മണ്ഡലം വനിതാ ലീഗ് സെക്രട്ടറി കൗലത്,പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട്,സെക്രട്ടറി ഫാത്തിമ ജെസ്‌ലി, ട്രെഷരാർ ശംസദാ, ഭാരവാഹികൾ ആയ ശ്രീബ, ആഷിഫാ തുടങ്ങിയവർ ചേർന്ന് മൊമെന്റോ നൽകി ഫാബിയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലും അനുമോദിച്ചു.

കുന്ദമംഗലം സ്വദേശിയും ഗസൽ സംവിധായകനുമായ പി പി അബ്ദുൽഖാദരിന്റെയും റിട്ടയെട് ടീച്ചർ അരിയിൽ ആയിഷയുടെയും മകളായ ഫാബി ടി കെ എഞ്ചിനീയറിങ് കോളേജ് പ്രൊഫസർ ജെസിൻ റഹ്മാന്റെ ഭാര്യയുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

kerala Kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!