കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്‍.എസ്.എസ് & യു.എസ്.എസ് മാതൃകാ പരീക്ഷ സ്‌കൂളില്‍ വെച്ച് നടന്നു. ഫെബ്രവരി 28 ന് നടക്കുന്ന പ്രധാന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്യാസം നല്‍കുന്ന രീതിയില്‍ ആണ് പരീക്ഷ സംഘടിപ്പിച്ചത്. 600 ഓളം വിദ്യാര്‍ഥികള്‍ വിവിധ സ്‌കൂളില്‍ നിന്നായി പങ്കെടുത്തു. രാവിലെ 10.00 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചക്ക് 1.30 ന് അവസാനിച്ചു. കുട്ടികളുടെ പരീക്ഷ പേടി മാറ്റുന്നതിനും മത്സര പരീക്ഷകളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കാനും കഴിയുന്ന തരത്തില്‍ ആണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷ ഫലം ഉടനെ പ്രഖ്യാപിക്കും എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എല്‍.എസ്.എസ് & യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു
