National News

ലോകമെങ്ങുമുള്ള ഡെന്‍റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്‍റ് സെന്‍സോഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്;നാപ്ടോളിന് പിഴ

ജിഎസ്കെ ഹെല്‍ത്ത്കെയറിന്‍റെ ബ്രാന്‍റായ സെന്‍സോഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ).തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി,

ഒപ്പം ലോകമെങ്ങുമുള്ള ഡെന്‍റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്‍റ്, ശാസ്ത്രീയമായി പരിഹാരമുണ്ടാകും എന്ന് നിര്‍ദേശിക്കപ്പെട്ടത്, 60 സെക്കന്‍റിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു, തുടങ്ങിയ സെന്‍സൊഡൈന്‍ പരസ്യത്തിലെ അവകാശവാദങ്ങള്‍ പരിശോധിച്ച് 15 ദിവസത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സി.സി.പി.എ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.ഓര്‍ഡര്‍ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ പറയുന്നത്.

അതേസമയം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ നാപ്ടോളിന് സി.സി.പി.എ പിഴയിട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് നാപ്ടോളിന് പിഴ ചുമത്തിയിരിക്കുന്നത്.ഉത്തരവ് ലഭിച്ചെന്നും വിശദമായി പഠിച്ച ശേഷം മറ്റ് നിയമ നടപടികള്‍ അടക്കം എടുക്കുമെന്നുമാണ് സെന്‍സൊഡൈന്‍ ബ്രാന്‍റ് ഉടമകളായ ജിഎസ്കെ ഹെല്‍ത്ത് കെയര്‍ പ്രതികരിച്ചത്

പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ചാണ് സി.സി.പി.എയുടെ നടപടി. ഫെബ്രുവരി രണ്ടിനാണ് നാപ്ടോളിനെതിരരെയുള്ള ഉത്തരവ് സി.സി.പി.എ പുറത്തിറക്കിയത്.

നാപ്ടോളിനെതിരെ സി.സി.പി.എ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് സെറ്റ് സ്വര്‍ണാഭരണം (Set of 2 Gold Jewelry), മാഗ്‌നറ്റിക് നീ സപ്പോര്‍ട്ട് (Magnetic Knee Support), ആക്വാപ്രഷര്‍ യോഗാ സ്ലിപ്പര്‍ (Aqua Pressure Yoga Slipper) എന്നീ ഉത്പന്നങ്ങള്‍ക്കെതിരെയാണ് സി.സി.പി.എയുടെ കേസ്. നാപ്ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സി.സി.പി.എ പറയുന്നു.നാപ്ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സി.സി.പി.എയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!