Kerala News

വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും

വിതുര പീഡനക്കേസിലെ ഒന്നാം പ്രതി സുരേഷിന്​ 24 വർഷം തടവ്​ ശിക്ഷ വിധിച്ചു. 1,50,000 രൂപ പിഴയും അടക്കണം. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.പിഴ തുക പെൺകുട്ടിക്ക്​ കൈമാറും. കഴിഞ്ഞദിവസം സുരേഷ്​ കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത്തിയിരുന്നു.വി​തു​ര പീ​ഡ​ന​വു​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത 24 കേ​സു​ക​ളി​ല്‍ ഒ​ന്നി​ലാ​ണ്​ ബ​ന്ധ​പ്പെ​ട്ട്​ സു​രേ​ഷ്​ ഒ​ന്നാം പ്ര​തി​യാ​യിപ്ര​ത്യേ​ക കോ​ട​തി വി​ധി.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, മോ​ശ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റ​ൽ, അ​നാ​ശാ​സ്യം എ​ന്നീ​കു​റ്റ​ങ്ങ​ളാ​ണ്​ തെ​ളി​ഞ്ഞ​ത്. എ​ന്നാ​ൽ, ബ​ലാ​ത്സം​ഗ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ല്‍ക്കി​ല്ലെ​ന്ന് ജ​ഡ്​​ജി ജോ​ൺ​സ​ൺ ജോ​ൺ ക​ണ്ടെ​ത്തി. കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ നേ​ര​ത്തേ വെ​റു​തെ​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്രേ​ര​ണ​ക്കു​റ്റം ത​ള്ളി​യ​ത്​. സു​രേ​ഷ്​ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ​ക്ക്​ കൈ​മാ​റി ബ​ലാ​ത്സം​ഗ​ത്തി​ന്​ പ്രേ​രി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!