Trending

സെപ്തംബര്‍ 11;ലോകം നടുങ്ങിയ ഭീകരാക്രമണത്തിന് രണ്ടുപതിറ്റാണ്ട്

ലോകക്രമത്തെ തന്നെ മാറ്റിമറിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. നാലാമത് ഒരു വിമാനം കൂടി അന്ന് അക്രമികള്‍ റാഞ്ചിയിരുന്നു. എന്നാല്‍ പെന്‍സില്‍വാനിയയിലെ സോമര്‍സെറ്റ് കൌണ്ടിയില്‍ അത് തകര്‍ന്ന് വീഴുകയാണ് ഉണ്ടായത്. യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്നായിരുന്നു ആ സംഭവം. യുഎസ് ഭരണ സിരാകേന്ദ്രമായ വൈറ്റ്‌ഹൌസ് ലക്ഷ്യമാക്കിയാണ് ഈ വിമാനം നീങ്ങിയെതെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍.

സംശയവും പകയും ഉത്കണ്ഠയും ഭീതിയും കുടിയേറ്റ വിരുദ്ധതയും നിറഞ്ഞ മനോഭാവത്തെ ലോകം പിന്നീട് 9/11 മനോനിലയെന്ന് പേരിട്ടു വിളിച്ചു. സെപ്റ്റംബർ 11 സൃഷ്‌ടിച്ച യുദ്ധം അഫ്‌ഗാനിസ്ഥാനിൽ മാത്രമായിരുന്നില്ല. ശീത യുദ്ധാനന്തരം വീണ്ടും ലോകം രണ്ടായി വിഭജിക്കപ്പെട്ടു , അമേരിക്കയോട് ചേർന്ന് നിൽക്കുന്നവരും അല്ലാത്തവരും. അമേരിക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും രാഷ്ട്രീയ , സാമ്പത്തിക , പ്രതിരോധ തീരുമാനങ്ങളെ സെപ്റ്റംബർ 11 ഇന്നും സ്വാധീനിക്കുന്നു.

അഫ്ഗാനിൽ മാത്രം ഒന്നരലക്ഷം ജീവനുകൾ പൊലിഞ്ഞു. യമനിൽ തൊണ്ണൂറായിരം , ഇറാഖിൽ മൂന്നു ലക്ഷം , പാകിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങളിൽ അറുപതിനായിരം , അങ്ങനെ കൂടുതൽ ജീവനുകൾ പോളിയനും പുതിയ യുദ്ധമുഖങ്ങൾ തുറക്കാനും സെപ്റ്റംബർ 11 കാരണമായി. സെപ്റ്റംബർ 11 നു ശേഷമുള്ള രണ്ടു പതിറ്റാണ്ട് എന്തെല്ലാം കണ്ടു ! അന്ന് തുടങ്ങിയ എന്തെല്ലാം വിപത്തുകൾ ഇന്നും തുടരുന്നു ! ആദ്യമായും അവസാനമായും സെപ്റ്റംബർ 11 ഓർമിപ്പിക്കുന്നത് ഒരേയൊരു പടം, ഭീകരതയും യുദ്ധവും , അത് ഏതു തരത്തിൽ ഉള്ളതാണെങ്കിലും വേദനയും കണ്ണീരും ദുരന്തവും മാത്രമാണ് അവശേഷിപ്പിക്കുന്നത്.

1998 ല്‍ ബിന്‍ ലാദന്‍ ഈ പദ്ധതിയ്ക്ക് അനുമതി നല്‍കി.
1996- പാക് ഭീകരന്‍ ഖാലിദ് ശൈഖ് മുഹമ്മദ് ബിന്‍ ലാദനുമായി അഫ്ഗാനിലെ ടോറ ബോറയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
2001- അഫ്ഗാനിലെ താലിബാന്‍ വിരുദ്ധ സാന്നിധ്യമായിരുന്ന അഹമ്മദ് ഷാ മസൂദിനെ അല്‍ ഖായിദ വധിച്ചതോടെ താലിബാന്‍ ബിന്‍ ലാദന് രാജ്യത്ത് സുരക്ഷിത ഒളിത്താവളം ഒരുക്കി.
ഭീകരതയ്‌ക്കെതിരേ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് യുദ്ധം പ്രഖ്യാപിക്കുന്നു.
യു.കെയുടെ പിന്തുണയോടെ ഒക്ടോബര്‍ ഏഴിന് യു.എസ്. താലിബാന്‍ കേന്ദ്രങ്ങളില്‍ ബോംബിട്ടു.
ഡിസംബറില്‍ ബിന്‍ലാദന്‍ ടോറ ബോറയില്‍നിന്ന് പാകിസ്താനിലേക്ക് കടക്കുന്നു. ഡിസംബര്‍ 9: താലിബാന്‍ ഭരണത്തിന് അന്ത്യം. നേതാവ് മുല്ല ഒമര്‍ കാബൂള്‍ വിടുന്നു. 2013-ല്‍ ഒമര്‍ മരിച്ചെങ്കിലും സ്ഥിരീകരിച്ചത് 2015-ല്‍.

2002- അമേരിക്കന്‍ പിന്തുണയോടെ 2002 ജൂണില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി ഹമീദ് കര്‍സായി തിരഞ്ഞെടുക്കപ്പെടുന്നു.
2011- ബിന്‍ ലാദനെ ലക്ഷ്യമിട്ട് അഫ്ഗാനില്‍ യു.എസ്. സൈനികാധിപത്യം. ഇറാഖും ആക്രമിക്കുന്നു. 2011 മേയ് രണ്ടിന് പാകിസ്താനിലെ ആബട്ടാബാദില്‍ യു.എസ്. സൈനികനീക്കത്തില്‍ ലാദന്‍ കൊല്ലപ്പെടുന്നു.
2021- പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാനിലെ അമേരിക്കന്‍ സൈനികനടപടി അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഓഗസ്റ്റ് 31-ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിച്ചു. അഫ്ഗാനിസ്താനില്‍ 2001-ലും 2021-ലും താലിബാന്‍ തന്നെ.

ഗ്രൗണ്ട് സീറോ- ലോക വ്യാപാരകേന്ദ്രം നിലംപരിശായ സ്ഥലമാണ് ഗ്രൗണ്ട് സീറോ എന്നറിയപ്പെടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!