National News

33,376 പേർക്ക് കൂടി 24 മണിക്കൂറിനിടെ കോവിഡ് ബാധ;308 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 33,376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 308 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 3.91 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 1.18 ശതമാനമാണിത്.

ഇന്നലെ 25,010 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 97.49 ശതമാനമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,23,74,497 ആണ്. കഴിഞ്ഞ 78 ദിവസമായി പ്രതിവാര പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയായി തുടരുകയാണ്. 2.26 ശതമാനമാണ് പ്രതിവാര ടിപിആർ.

ഇതുവരെ രാജ്യത്ത് 73.05 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!