Kerala

കെ. റെയിൽ;ഏറ്റെടുക്കേണ്ടത്​ 4130

പത്തനംതിട്ട: സെമി ഹൈസ്​പീഡ്​ റെയിൽ (കെ. റെയിൽ) പാതക്കായി തിരുവനന്തപുരം മുതൽ കാസർകോടുവരെ ഏറ്റെടുക്കേണ്ടിവരുക 4130 ഏക്കർ ഭൂമി. 1630 ഏക്കർ ഭൂമി പാതക്ക്​ മാത്രം വേണം. 10 ജില്ലകളിൽ സ്​റ്റേഷനുകളും അവയോടനുബന്ധിച്ച്​ സ്​മാർട്ട്​ സിറ്റികളും സ്​പെഷൽ സോണുകളും വിഭാവനം ചെയ്യുന്നുണ്ട്​​. അവക്കായി​ 2500 ഏക്കർ വേണമെന്നും പദ്ധതിയുടെ വിവിധ രേഖകളിൽ പറയുന്നു.

ഭൂമി ഏറ്റെടുക്കലിനുമാത്രം 13,265 കോടി രൂപ ആവശ്യമാണെന്ന്​ പദ്ധതിയുടെ വിശദ പ്രോജക്​ട്​ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിതി ആയോഗ്​ കണക്കാക്കുന്നത്​ ഭൂമി ഏ​െറ്റടുക്കലിന്​ 28,157 കോടി രൂപ വേണ്ടിവരുമെന്നാണ്​. അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ്​ സർക്കാർ പറയുന്നത്​. സംസ്ഥാന വിഹിതമായി കിഫ്​ബിയിൽനിന്ന്​ 2100 കോടി മാത്രമാണ്​ അനുവദിച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാർ​ പദ്ധതിക്ക്​ ആകെ ലഭ്യമാകുക 2150 കോടി മാത്രമായിരിക്കുമെന്നുമാണ്​ നിതി ആയോഗ്​ ​പറയുന്നത്​.

പദ്ധതി പൂർണമാകാൻ​ വേണ്ടിവരുക 63,940 കോടി രൂപയാണെന്നാണ്​ കമ്പനിയുടെ അവകാശവാദം. നിതി ആയോഗ്​ കണക്കാക്കുന്നത്​ 1,26,081 കോടി രൂപ ചെലവ്​ വരുമെന്നാണ്​​. 25 മീറ്റർ വീതിയിലാണ്​ ഭൂമി ഏറ്റെടുക്കുകയെന്നാണ്​ നിർമാണക്കമ്പനിയായ കേരള റെയിൽ ​െഡവലപ്​മെൻറ്​ കോർപറേഷൻ ലിമിറ്റഡ്​ (കെ.ആർ.ഡി.സി.എൽ) പറയുന്നത്​. ഇതിൽ 815 ഏക്കർ നെൽപാടമാണ്. പദ്ധതി വിപുലീകരിക്കുേമ്പാൾ ഇതി​െൻറ നാലിരട്ടിയോളം ഭൂമി ഏ​െറ്റടുക്കേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നുണ്ട്​. 530 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 88 കിലോമീറ്റർ ഫ്ലൈഓവറിലൂടെയാണ്​ കടന്നുപോകുക. ബാക്കി 450 കിലോമീറ്റർ ഭൂതല പാതയായിരിക്കും.

20,000 കുടുംബങ്ങളെ കുടിയിറക്കേണ്ടിവരുമെന്നും കണക്കാക്കുന്നുണ്ട്​. കുടിയിറക്കൽ പരമാവധി ഒഴിവാക്കാൻ​ ആൾത്താമസം കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ്​ പാതയുടെ അലൈൻമെൻറ്​ തയാറാക്കിയിരിക്കുന്നതെന്നും കമ്പനി അവകാശ​െപ്പടുന്നുണ്ട്​. അതിനാലാണ്​ നെൽപാടങ്ങളിലൂടെ കടന്നുപോകുന്നത്​. നെൽപാടങ്ങളുടെ നികത്തൽ, ഭൂതലത്തിലൂടെ കടന്നുപോകുന്ന പാതയുടെയും പാലങ്ങളുടെയും ഫ്ലൈ ഓവറുകളുടെയും നിർമാണം എന്നിവക്കെല്ലാം പ്രകൃതിവിഭവങ്ങൾ വൻതോതിൽ വിനിയോഗി​ക്കേണ്ടിവരും.

സ്​റ്റേഷനുകളുടെ സമീപത്താണ് സ്മാർട്ട് സിറ്റികൾ വിഭാവനം ചെയ്യുന്നത്. സ്​റ്റേഷനുകളുടെ ചുറ്റുപാടുമായി 1000 െഹക്ടർ ഭൂപ്രദേശം സ്പെഷൽ സോണുകളാക്കും. ഇതിന്​ ആവശ്യമായ ഭൂമി മിക്കവാറും ഇടങ്ങളിൽ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ ൈകവശമുണ്ടെന്ന് ക​െണ്ടത്തിയിട്ടുണ്ട്. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്ന് പറയുന്നുണ്ടെങ്കിലും 100 മീറ്റർ വീതിയിൽ ഭൂമി ബഫർ സോണായി മാറിയേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!