ന്യൂ ഡൽഹി : ഇന്ത്യയില്‍ തുടർച്ചയായ ഒമ്പത് ദിവസവും കോവിഡ് രോഗികളുടെ എണ്ണം 9000 കടന്നു. ക്രമാതീതമായി രോഗികളുടെ എണ്ണം ഉയര്‍ന്നു വരുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള ആശങ്ക തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ മൂലം 357 പേര്‍ മരിച്ചു. 8102 പേർ ഇതുവരെ മരിച്ചു. മരണ നിരക്കിലും ദിവസേന കണക്കുകൾ ഉയരുകയാണ്. 9,996 പേര്‍ക്കാണ് ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 286579 ആയി. തുടർച്ചയായ രണ്ടാം ദിവസം രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് നേരിയ ആശ്വാസം പകരുന്നുണ്ട്. 141028 പേർ രോഗമുക്തി നേടി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മരണ സംഖ്യയിൽ വൻ വർധനവാണ്.
രോഗ വ്യാപന സാഹചര്യത്തിൽ കൂടുതല്‍ പേര്‍ക്ക് കോവിഡ് ടെറ്റ് നടത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. ചെവ്വാഴ്ച മാത്രം 1,51,808 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ടെറ്റ് നടത്തിയത്,

