Kerala kerala

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ കിട്ടിയില്ല; മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോന്നി: കോന്നി റീജിയണല്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതില്‍ മനംനൊന്ത് നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തില്‍ അമിതമായി ഗുളികകള്‍ ചേര്‍ത്തു കഴിച്ച പത്തനംതിട്ട കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദന്‍ ( 64 ) വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യണല്‍ സഹകരണ ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല.

ഇന്നലെയും പണം ചോദിച്ച് ആനന്ദന്‍ ബാങ്കില്‍ പോയിരുന്നുവെന്നും എന്നാല്‍ പണം കിട്ടിയില്ലെന്നും മകള്‍ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തില്‍ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തില്‍ ഗുളികകള്‍ ചേര്‍ത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകള്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!