ദയയോടെയും സംസ്കാരത്തോടെയും പെരുമാറാൻ നമ്മൾ എപ്പോഴായാണ് മറന്നത്: സൈബർ ആക്രമണത്തിൽ ഛേത്രിയുടെ ഭാര്യ

0
195

ബെംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിവാദ ഗോളിന്റെ പേരിൽ സുനിൽ ഛേത്രിക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഛേത്രിയുടെ ഭാര്യ. ഫുട്ബോൾ, ശത്രുത, വൈകാരികത, പിന്തുണ എന്നിവയ്ക്കിടയിൽ പരസ്പരം ദയയോടെയും സംസ്കാരത്തോടെയും പെരുമാറാൻ നമ്മൾ എപ്പോഴായാണ് മറന്നതെന്ന് സോനം ഭട്ടാചാര്യ ചോദിക്കുന്നു. സോന തന്റെ ഇൻസ്റ്റഗ്രാമിലാണ് ഇതു കുറിച്ചത്.

‘‘വിദ്വേഷവും വിഷ ചിന്തകളും നിരാശയുമെല്ലാം നിങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉപേക്ഷിച്ച ശേഷം, വീട്ടിൽ പ്രീയപ്പെട്ടവരോടൊപ്പം സമാധാനത്തോടെ ഇരിക്കുകയാണെന്നു ഞാൻ പ്രതീക്ഷിക്കുന്നു.ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും നിങ്ങൾക്ക് ആവശ്യമുള്ളതു കിട്ടിയെന്നു പ്രതീക്ഷിക്കാം. ആളുകളെ സ്വാഗതം ചെയ്യുന്ന മനോഹമായൊരു ഇടമാണു കേരളം. എത്രത്തോളം വെറുപ്പുണ്ടാക്കിയാലും ഞാൻ ആ കാഴ്ചപ്പാടിൽനിന്നു മാറില്ലെന്നും സോനം വ്യക്തമാക്കി. ഫുട്ബോൾ എത്രയൊക്കെ വികാരങ്ങൾ കൊണ്ടുവന്നാലും ഫൈനൽ വിസിൽ കഴിഞ്ഞാല്‍ അതിനെല്ലാം മുകളില്‍ ദയയാണ് ഉണ്ടാകേണ്ടതെന്ന് സോന കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here