National News

ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ; സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ രണ്ട് ഘട്ടങ്ങളിലായി ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു . ബുധനാഴ്ച അർദ്ധരാത്രിയോടെ ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി തിരച്ചിൽ നടത്തുകയായിരുന്നു.

പതിനൊന്ന് ബോട്ടുകൾ കണ്ടെത്തിയതിനാൽ കൂടുതൽ പേർ രാജ്യത്തേക്ക് എത്തിയിട്ടുണ്ടായേക്കുമെന്ന നിഗമനത്തിലാണ് തിരച്ചിൽ സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ അതോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ തിരച്ചിലിനായി മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!