Kerala

വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ സംസ്ഥാന സംഗമവും സ്വീകരണവും സംഘടിപ്പിച്ചു

കോഴിക്കോട്: മാറാട് കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിൻ്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് കളമൊരുക്കുകയാണെന്ന് സിപിഎം ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കോഴിക്കോട് നടന്ന വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് സംഭവത്തെക്കുറിച്ച് എ. കെ ബാലൻ നടത്തിയ വംശീയ വിദ്വേഷ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു എന്ന പ്രഖ്യാപനം കേരളത്തിൽ ഹിന്ദുത്വഭീകരർക്ക് കൂടുതൽ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. വംശീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന എ. കെ ബാലന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിച്ചത്. ഇടതുപക്ഷ മുന്നണിയിലും സിപിഎമ്മിലും എ കെ ബാലൻ്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടും പിണറായി വിജയൻ മാറാട് വിഷയത്തിൽ എ. കെ ബാലൻ പ്രസ്താവനയെ ന്യായീകരിക്കുന്നത് കേരളത്തിൽ ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇതിലൂടെ താൽക്കാലിക രാഷ്ട്രീയ ലാഭമാണ് മുഖ്യമന്ത്രിയും കൂട്ടരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തിൽ ഹിന്ദുത്വ വംശീയ ശക്തികൾക്ക് കൂടുതൽ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനാണ് കാരണമാകുന്നതെന്ന് തദ്ദേശ ഇലക്ഷൻ ഫലം വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മുസ്‌ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളെ വംശീയമായി കൊന്നൊടുക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ സിപിഎം അപകടകരമായ മൗനം പാലിക്കുകയാണ്. കേരളത്തെ വർഗീയമായി ചിത്രീകരിക്കാൻ കേന്ദ്ര ഭരണകൂടവും ആർഎസ്എസും നടത്തുന്ന ആസൂത്രിതമായ ക്യാമ്പയിൻ കടമെടുത്തു കൊണ്ടാണ് സിപിഎം വെൽഫെയർ പാർട്ടിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം മുൻനിർത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം താല്പര്യപ്പെടുന്നതെങ്കിൽ തദ്ദേശ ഇലക്ഷനിൽ ജനങ്ങൾ നൽകിയ മറുപടി ആവർത്തിക്കുകയായിരിക്കും സംഭവിക്കുകയെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. പരിപാടിയിൽ ജനപ്രതിനിധിയികൾക്ക് നൽകിയ സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരിപ്പുഴ, എസ്. ഇർഷാദ്, ജബീന ഇർഷാദ്, ട്രഷറർ സജീദ് ഖാലിദ്, സെക്രട്ടറിമാരായ പ്രേമ ജി പിഷാരടി, ജ്യോതിവാസ് പറവൂർ, വിമന്‍ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് വി. എ ഫായിസ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ, അസെറ്റ് സംസ്ഥാന കമ്മിറ്റി അംഗം ഹനീഫ മാസ്റ്റർ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

EP ANWAR SADATH
DISTRICT MEDIA SECRETARY
KOZHIKODE
9847401271

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!