കുന്ദമംഗലം പാലയ്ക്കൽ മാളിന് മുൻപിൽ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. കോഴിക്കോട് നിന്നും വരികയായിരുന്ന കാർ വഴിയരികിൽ നിർത്തിയിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികൻ റോഡ് സൈഡിൽ നിന്നും പഴങ്ങൾ വാങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായാണ് കാർ നിയത്രണം വിട്ടു ഇടിച്ചത്. പഴവണ്ടിയ്ക്കും അപകടം പറ്റിയിരുന്നു. ആ ആഘാതത്തിൽ വണ്ടി മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലേക് ഇടിക്കുകയും ചെയ്തു.അപകടത്തിൽ പ്പെട്ടയാൽ കുന്ദമംഗലത്തിന്റെ സമീപപ്രദേശമായ മുറിയനാട് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് ശേഷം തിരക്കേറിയ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പോലിസ് എത്തിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കുന്ദമംഗലം പാലയ്ക്കൽ മാളിന് സമീപം വാഹനാപകടം;ഒരാൾക്ക് പരിക്കേറ്റു

