Trending

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 992 ഗ്രാംസ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോലീസ് പിടികൂടി

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 992 ഗ്രാംസ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോലീസ് പിടികൂടി

ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശിയില്‍ നിന്നാണ് കരിപ്പൂര്‍ പോലീസ് 992 gm സ്വര്‍ണ്ണം പിടികൂടിയത്.

മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) ആണ് സ്വര്‍ണ്ണം കടത്തിയതിന് പോലീസ് പിടിയിലായി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുഹ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്സതഫ സമ്മതിച്ചിരുന്നില്ല.
മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലുള്ള മേഴ്സി ആശപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം എക്സറേ എടുത്ത് പരിശോധിച്ചതിലാണ് വയറിനകത്ത് സ്വര്‍ണ്ണമടങ്ങിയ 4 കാപ്സ്യൂളുകള്‍ ഉണ്ടെന്ന കാര്യം വ്യക്തമായത്.
ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണം ഒരു കിലോവിനടുത്ത്തൂക്കമുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 57-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!