Kerala News

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; കാവിവത്കരണമില്ലെന്ന് വിസി;സിലബസിൽ പോരായ്മ, പരിശോധിക്കാൻ രണ്ടംഗ സമിതി

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് ഉടന്‍ പിന്‍വലിക്കില്ലെന്ന് വി.സി. ഗോപിനാഥ് രവീന്ദ്രന്‍.. ഇത് കാവിവത്കരണമായി കാണാനാവില്ല. പുതിയ പ്രോഗ്രാമുകളുടെ സിലബസ് തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. സിലബസിൽ പോരായ്മകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.വിഷയം പരിശോധിക്കാനായി രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സിലബസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സവർക്കറും ഗോൾവാൾക്കറും വായിക്കപ്പെടേണ്ടവരാണ്. സിലബസ് പഠിക്കാൻ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള രണ്ടംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. പ്രൊഫസർ ജയപ്രഭാഷ്, പ്രൊഫസർ പവിത്രൻ എന്നിവരാണ് സമിതിയിൽ ഉള്ളത്. സമിതി നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് ആവശ്യമെങ്കിൽ സിലബസ് മാറ്റും. സിലബസ് മരവിപ്പിച്ചിട്ടില്ല എന്നും വിസി കൂട്ടിച്ചേർത്തു. നേരത്തെ, സിലബസ് പിൻവലിക്കില്ലെന്ന് വിസി അറിയിച്ചിരുന്നു. ഈ നിലപാട് പിൻവലിച്ചാണ് പുതിയ വെളിപ്പെടുത്തൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!