Kerala News

മലമ്പുഴ ഡാം സൈറ്റിലെ നിരോധിത മേഖലയിലെ അപകടകരമായ വാഹനാഭ്യാസം;വ്ളോഗര്‍ക്കെതിരെ നടപടി

മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയാണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. കോഴിക്കോട് കാരാപ്പറന്പ് സ്വദേശി മുര്‍ഷിദില്‍ ബഷീറില്‍ നിന്നുമാണ് പിഴ ഈടാക്കിയത്.മലമ്പുഴ കവയില്‍ വാഹന അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കോഴിക്കോട് ആർടിഒ ഓഫിസിലാണ് വാഹനം താത്കാലിക രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് ജലവിഭവ വകുപ്പും അറിയിച്ചിട്ടുണ്ട്.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി.
പിന്നാലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. കോഴിക്കോട് കാരാപറമ്പ് സ്വദേശിയായ മുർഷിദ് താർ ജീപിലാണ് കവ എന്ന പ്രദേശത്ത് അപകടരമായ രീതിയിൽ വണ്ടിയോടിച്ചത്. നാല് ദിവസം മുൻപാണ് ഈ വിഡിയോ സ്വന്തം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!