ലോക സാക്ഷരതാ ദിനത്തിലെ ആഘോഷങ്ങൾ ക്കായുള്ള ഒരുക്കത്തിനിടയിൽ കുഴഞ്ഞു വീണു മരിച്ച മുൻ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും പൈങ്ങോട്ടുപുറം വിദ്യാദായിനി തുടർ വിദ്യാകേന്ദ്രത്തിലെ പ്രേരക്കുമായിരുന്ന ഇsമച്ചിൽ ബാലകൃഷ്ണൻ്റെ അകാല വിയോഗത്തിൽ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു . മണ്ഡലം പ്രസിഡണ്ട് സി.വി.സംജിത്ത് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി. ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, എ.ഹരിദാസൻ, ചന്ദ്രൻ മേപ്പറ്റ മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ എ.പി.വിജയൻ, ജിജിത്ത് കുമാർ പൈങ്ങോട്ടുപുറം, എം. പ്രബീഷ് പ്രസംഗിച്ചു.
ഇടമച്ചിൽ ബാലകൃഷ്ണൻ അനുസ്മരണം

