മാസ്റ്റേഴ്സ് വോളി കൗൺസിൽ കൺവീനർ:
സ്ഥാനം സൂര്യ അബ്ദുൽ ഗഫൂറിന്
മാസ്റ്റേഴ്സ് വോളി കൗൺസിൽ സംസ്ഥാന കൺവീനർ സ്ഥാനം സൂര്യ അബ്ദുൽ ഗഫൂറിന്.കൈവെച്ച മേഖലകളെല്ലാം പൊന്നാക്കിയ ചരിത്രമുള്ള സൂര്യ അബ്ദുൽ ഗഫൂറിനെ തേടിയെത്തിയ മാസ്റ്റേഴ്സ് വോളി കൗൺസിൽ സംസ്ഥാന കൺവീനർ സ്ഥാനം അർഹതക്ക് ലഭിച്ച അംഗീകാരമാണിത്. ആത്മാർത്ഥമായ പരിശ്രമവും ജാടകളില്ലാത്ത പെരുമാറ്റവും ലളിതമായ ജീവിത ശൈലിയും കൊണ്ട് ശ്രദ്ധേയനായ ഇദ്ദേഹം നഗരത്തിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹം വളരെ കാലമായി കേരളത്തിലെ ഏറ്റവും വലിയ യതിംഖാനയായ ജെ.ഡി.ടി യുടെ അമരത്ത് തുടരുന്നു. സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം സർക്കാറിൽ നിന്നുള്ള അംഗീകാരമാണ്. സൂര്യ വ്യാപാര ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടറായ ഇദ്ദേഹം ജില്ല വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ടാണ്. കായിക മേഖലയിൽ ജില്ല കബഡി അസോസിയേഷൻ പ്രസിഡണ്ടും, ജില്ല വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടും കാരന്തൂർ പാറ്റേൺ സ്പോർട്സ് ക്ളബ് രക്ഷാധികാരിയും ആയി പ്രവർത്തിക്കുന്നു.കൂടാതെ ജീവകാരുണ്യ മേഖലയിലെ ശക്തമായ സാന്നിധ്യം കൂടിയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ നഗരത്തിലെ കാരുണ്യ പ്രവർത്തനത്തിന് സമ്പത്തും ആരോഗ്യവും സമയവും ചെലവഴിക്കുന്നത് മൂഴിക്കൽ സ്വദേശിയായ ഇദ്ദേഹം ജീവിത നിയോഗമായാണ് കരുതുന്നത്.
കോഴിക്കോട് മൂന്ന് വർഷം മുമ്പ് ദേശീയ നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘാടക സമിതി വൈസ് ചെയർമാൻ എന്ന നിലയിൽ ഗഫൂറിലെ നേതൃപാടവത്തിനുള്ള അംഗീകാരമായിട്ടാവാം മാസ്റ്റേഴ്സ് വോളി കൺവീനർ സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്.

