
പുത്തൻവീട്ടിൽ, മുഹമ്മദ് ഷിനാസ്(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും നൂൽപ്പുഴ പോലീസും പിടികൂടിയത്. ഷിനാസ് വാടകക്ക് താമസിക്കുന്ന നെന്മേനി, തവനിയിലുള്ള വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 0.15 ഗ്രാം എം ഡി എം യുമായി , 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നൂൽപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശശിധരൻ പിള്ള, എ.എസ്.ഐ ഷിനോജ് എബ്രഹാം, എസ്.സി.പി.ഒമാരായ ജയ്‌സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.