
അധ്യാപനം ജോലിയോട് വിട പറഞ്ഞ് 34 വർഷമായി സുധാകരേട്ടൻ ജനങ്ങളുടെ ദാഹമാ ക്കറ്റുന്നു. കുന്ദമംഗലം പന്തീർപാടം നൊച്ചി പൊയിൽ റോഡിലാണ് സുധാകരേട്ടന്റെ കട. നല്ല ശുദ്ധമായ നാടൻപാലിൽ നിന്നും മോര് ,തൈര്, നെയ്യ്,എന്നിവ ചായ ഉണ്ടാക്കുന്നു.അവിൽ ജ്യൂസ്,മിൽക്ക് സർബത്ത്, നന്നാറി സർബത്ത് /കാരറ്റ് ജ്യൂസും ഇവിടുന്നു, കിട്ടും. ഉച്ചയ്ക്ക് ദാഹം അകറ്റാൻ സുധാകരേട്ടന്റെ കടയിലേക്ക് പോന്നോളൂ. വയറു നിറയ്ക്കുക എന്നതാണ് സുധാകരേട്ടന്റെ പോളിസി. സുധാകരേട്ടന്റെ നെയ്യ് ക്ക് ആവശ്യക്കാർ ഏറെയാണ്.1200 രൂപയാണ് ഒരു കുപ്പി നെയ്യുടെ വില.മോര് ആവട്ടെ 50 രൂപയും.പ്രായം 66 ‘ആയെങ്കിലും അധ്വാനിച്ച് ജീവിക്കുക എന്ന ആഗ്രഹമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒരു ദിവസങ്ങളിൽ മക്കളും കച്ചവടത്തിന് എത്താറുണ്ട്.കോളേജ് വിദ്യാഭ്യാസത്തിനുശേഷം പാരലൽ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടാണ് കച്ചവടത്തിലേക്ക് മാറുന്നത്.