Kerala

ഇടുക്കിയിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു;ബസ് ഫ്ലാഗ്ഓഫ് ചെയ്യാനെത്തുന്നത് ഐ എം വിജയൻ

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്‍ബോളർ ഐ എം വിജയൻ വെള്ളിയാഴ്ച ( ഏപ്രിൽ 12 ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോൾ മത്സരത്തിന് മുന്നോടിയായി ബസ് ഫ്ലാഗ്ഓഫ് ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ബസിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ , എത്ര ദിവസം ബസ് ഇടുക്കിയിൽ ഉണ്ടാകും തുടങ്ങിയ വിവരങ്ങൾ ഫ്ളാഗ്ഓഫ് വേദിയിൽ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജം ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ടസ്‌കര്‍ ഷീല്‍ഡ്’ ന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരം വെള്ളിയാഴ്ച ( ഏപ്രില്‍ 12) വൈകീട്ട് 4 ന് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കും . ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്‍ ഐ എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ‘മൈതാനത്ത് നിന്ന് ബൂത്തിലേക്ക്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!