Kerala

കെ എം മാണി സഭയിൽ വലിപ്പചെറുപ്പം നോക്കാതെ പെരുമാറിയ നേതാവ്: സ്പീക്കർ എ എൻ ഷംസീർ

കേരള നിയമസഭയിൽ വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും പെരുമാറിയിരുന്ന നേതാവായിരുന്നു കെ എം മാണി എന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ കെ.എം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ ‘ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ അപൂർവ റെക്കോർഡുകൾ നേടിയ വ്യക്തി കൂടെയായിരുന്നു മാണി. 50 വർഷത്തിലേറെ കാലം സാമാജികൻ ആയ നേതാക്കളിൽ ഒരാൾ, 13 തവണ കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആൾ എന്നതെല്ലാം അദ്ദേഹത്തിൻ്റെ പ്രത്യേകതകൾ ആയിരുന്നു.1976 മുതൽ 2015 വരെ വിവിധ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളുടെ 615 പേജുകളുള്ള സമ്പൂർണ്ണ സമാഹാരത്തിൻ്റെ അവതാരിക എഴുതിയതും സ്പീക്കറാണ്.

ബജറ്റ് രേഖ സംസ്ഥാന ഭരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളമുണ്ടാകും എന്ന് ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ ആയിരുന്നു കെ എം മാണി നടത്തിയിരുന്നത് എന്ന് പുസ്തകം ഏറ്റുവാങ്ങിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാരുണ്യ പദ്ധതി പോലെ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നതും മാണിയുടെ മുഖമുദ്രയായിരുന്നു, മന്ത്രി പറഞ്ഞു.

ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ. ജയരാജ്, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, സാഹിത്യ വിമർശകൻ കുര്യാസ് കുമ്പളക്കുഴി, പുസ്തകത്തിൻ്റെ കവർ ഡിസൈനർ അനിൽ വേഗ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!