Kerala News

സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ വന്ന പിശക്;നാക്കുപിഴയെന്ന് മന്ത്രി

ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ സംസ്ഥനങ്ങളുടെ എണ്ണം തെറ്റിപറഞ്ഞതിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി വി. ശിവൻകുട്ടി.നാക്കുപിഴ എല്ലാവർക്കും സംഭവിക്കാമെന്നും, അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.നാക്കുപിഴ ആർക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നിൽ. ആക്ഷേപിക്കുന്നവർക്കും, അവർ മനുഷ്യരാണെങ്കിൽ നാക്കുപിഴവൊക്കെ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. ചൂണ്ടിക്കാണിക്കേണ്ടത് വിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നമ്മൾ പുറത്തിറക്കിയ മാർഗരേഖയിൽ എന്തെങ്കിലും പിഴവുണ്ടോ, അതിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ എന്നതാണ്.’ മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!