Kerala News

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

വാകത്താനം; ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി.സാബുവാണു (57) മരിച്ചത്. ഇന്നു രാവിലെ 7.30നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. ചെറു സ്ഫോടന ശബ്ദത്തോടെ കാർ കത്തിയമരുകയായിരുന്നു. മിനിറ്റുകൾക്ക് അകം കാർ പൂർണമായും കത്തി. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു.

സമീപത്തു ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരായ തൊഴിലാളികളും ചേർന്നാണു സാബുവിനെ കാറിനു പുറത്തെടുത്തത്. 70 ശതമാനത്തോളം പൊള്ളലുണ്ടായിരുന്ന സാബുവിനെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറിയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!