ഇടുക്കി: മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊവിഡ് എന്ന വാർത്ത പുറത്ത്. ഫയർഫോഴ്സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.
അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രദേശത്തെത്തി. പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രദേശം സന്ദര്‍ശിച്ചു.

