അയോധ്യായ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയില്‍ പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. അനുകല്‍പ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തന്‍ ടിന്നു യാദവിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടായിരുന്നെന്നും പ്രതികളുടെ മൊഴി. അയോധ്യക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ്, മധ്യപ്രദേശിലെ ബാഗലമുഖി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
കേസിലെ പ്രതി അനുകല്പ് മിശ്രയുടെ ബന്ധുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തു. സ്വര്‍ണ്ണ വ്യാപാരിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു. അനുകല്പ് മിശ്ര 900 ഗ്രാം സ്വര്‍ണ്ണം നല്‍കിയതായും അത് സ്വര്‍ണ വ്യാപാരിയായ വിജയ് കൗശല്‍ ഉരുക്കി നല്‍കിയതായും വിവരം. അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

