Kerala News

എ ഐ ക്യാമറ പദ്ധതി മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ; ആന്റണി രാജു

മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എഐ ക്യാമറ പദ്ധതിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊട്ടാരക്കരയിലെ നിലമേലും രണ്ടു ക്യാമറകൾ കൂടി പ്രവർത്തന സജ്ജമായെന്നും എഐ ക്യാമറ പിഴ ചുമത്താൻ ആരംഭിച്ച ജൂൺ 5ന് രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 11.59 വരെ 352730 നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി. അതിൽ ഇത് വരെ 80743 നിയമലംഘനങ്ങൾ വെരിഫൈ ചെയ്തുവെന്നും ഇതിൽ 10457 നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു എന്നും ആന്റണി രാജു അറിയിച്ചു.

ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6153 പേർക്ക് പിഴ നോട്ടീസ് അയച്ചു. 7896 പേരെ കാറിൽ ഡ്രൈവറെ കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാതെ കണ്ടെത്തി. സർക്കാർ ബോർഡ് വെച്ച വാഹനങ്ങളിൽ 56 നിയമലംഘനങ്ങൾ കണ്ടെത്തി. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കും. ബാക്കി വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തു വിടും എന്നും മന്ത്രി പറഞ്ഞു.അതേ സമയം, സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വെഹിക്കിൾ വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് മന്ത്രി അറിയിച്ചു. ബസുകൾക്കും ഇത് ബാധകമാകും.

കേരളത്തിൽ 12 പേരാണ് ശരാശരി ഒരു ദിവസം റോഡപകടത്തിൽ മരിക്കുന്നത്. പദ്ധതിക്ക് ശേഷം അതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ക്യാമറ സ്ഥാപിച്ച ശേഷം കഴിഞ്ഞ 4 ദിവസത്തിൽ 28 മരണങ്ങൾ മാത്രമാണ് കേരളത്തിൽ ഉണ്ടായത്. ശരാശരി കണക്കുകൾ പ്രകാരം 48 മരണങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പ്രവർത്തനം വിലയിരുത്തും. നിയമലംഘനങ്ങൾ വെരിഫൈ ചെയ്യാൻ ഉദ്യോഗസ്ഥരെ വർധിപ്പിക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!