Trending

ഓൺലൈൻ മാധ്യമം മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

നിയമനടപടിയുടെ ഭാഗമായി ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു.അക്കൗണ്ട് തടഞ്ഞുവെച്ചതായി ഇന്നലെയാണ് മക്തൂബ് മാനേജ്‌മെന്റിന് വിവരം ലഭിച്ചത്. നടപടിക്ക് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.”നിയമനടപടിക്രമങ്ങളുടെ ഭാഗമായി മക്തൂബ് മീഡിയയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതായി ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ ഏകപക്ഷീയനടപടിയുടെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമാണിത്. വസ്തുതകളും വാസ്തവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം നിർവഹിക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും. ഈ സാഹചര്യത്തിൽ മക്തൂബിന്റെ വെബ്‌സൈറ്റിൽ നിന്നും ഇതര സമൂഹമാധ്യമങ്ങളിൽ നിന്നും വാർത്തകളും റിപ്പോർട്ടുകളും ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വായനക്കാരോട് ഞങ്ങൾ അഭ്യർഥിക്കുന്നു”-മക്തൂബ് എഡിറ്റോറിയൽ ടീം പ്രസ്താവനയിൽ അറിയിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!