
നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു
ആന്ധ്ര സ്വദേശി മുരളി നായ്കിനാണ് വീരമൃത്യു. ജമ്മു-കാശ്മീർ അതിർത്തിയിലെ പാക് വെടിവെയ്പിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ന്യൂഡൽഹിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ സൈന്യം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.27 കാരനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കർഷക കുടുംബാംഗമാണ്. അവിവാഹിതനാണ്.