തിരുവനന്തപുരം: കോടതി ഉത്തരവ് ലംഘിച്ച് പാളയം മാര്‍ക്കറ്റ് പൊളിക്കാന്‍ ശ്രമം. തിരുവനന്തപുരം പാളയത്തെ കണ്ണിമേറ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യവില്‍പ്പനക്കാരെ ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് കെട്ടിടം പൊളിക്കാനുള്ള നീക്കം. പുനര്‍ നിര്‍മാണത്തിനായി കടകള്‍ പൊളിച്ചു നീക്കാനുള്ള കോര്‍പറേഷന്‍ തീരുമാനത്തിന് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു. ഏപ്രില്‍ 10 വരെ വ്യാപാരികളെ കുടിയൊഴിപ്പിക്കരുതെന്നാണ് കോടതി നിര്‍ദേശം.
തിരുവനന്തപുരം പാളയം മാര്‍ക്കറ്റ് പൊളിക്കാന്‍ ശ്രമം; നീക്കം കോടതി ഉത്തരവ് മറികടന്ന്
