കുന്ദമംഗലം ആലിയ മെഡിക്കല്‍സില്‍ മരുന്നുവാങ്ങാനെത്തിയ ആള്‍ക്ക് വിറയലും തലകറക്കവും വന്നതിനെത്തുടര്‍ന്ന് തുണയായി ഫയര്‍ ഫോഴ്സ്. ആലിയ മെഡിക്കല്‍സില്‍ നിന്ന് മരുന്ന് വാങ്ങുമ്പോള്‍ ഇയാള്‍ വീഴാന്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട മെഡിക്കല്‍ സ്റ്റോറിലെ മുജീബ് ഉടന്‍ കുന്ദമംഗലം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും വെള്ളിമാട്കുന്ന് നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പോലീസുകാരായ രാജേഷ് കുമാർ, ബിനേഷ് എം.കെ മനുഷ്യാവകാശ പ്രവര്ത്തകന് നൗഷാദ് തെക്കയിൽ വെള്ളിമാട്കുന്ന് ഫയർ റെസ്ക്യ ഉദ്യോഗസ്ഥരായ ബിനീഷ്എൻ, മുഹമ്മദ് സാനിജ്,വിജിൻ വിനു ഫയർ ആംബുലൻസിൽ ഇയാളെ കോളേജിലേക്ക് കൊണ്ടുപോയി.
ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടയാളെ മെഡിക്കല്‍ കോളേജിലെത്തിച്ചു

