മാമ്പുഴപാലം നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കാന്‍ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പെരുവയല്‍-പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാലം മാമ്പുഴക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്. വെള്ളിപറമ്പ ആറാം മൈലില്‍ നിന്ന് പയ്യടിമീത്തലിലേക്ക് പോവുന്ന ബസ് സര്‍വ്വീസുള്ള ഈ റോഡില്‍ നിലവിലുള്ള ഇടുങ്ങിയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നിര്‍മ്മിക്കുന്ന പാലത്തിന്‍റെ ഡിസൈന്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പാലം പ്രവൃത്തിക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
മാമ്പുഴപാലം സ്ഥലമെടുപ്പ്;ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ

