Entertainment

മൊത്തം കളർഫുൾ; മാത്യു – നസ്ലൻ ചിത്രം ‘നെയ്മർ’ മോഷൻ ടീസർ റിലീസ് ചെയ്തു

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു തോമസ്- നസ്ലൻ ഗഫൂർ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മർ’ എന്ന ചിത്രത്തിന്റെ മോഷൻ ടീസർ റിലീസായി. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ‘നെയ്മർ’ നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഒരു ഫുൾടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.
കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, കല- നിമേഷ് എം. താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ- മാത്യൂസ് തോമസ്സ്, പ്രൊഡക്ഷൻ കൺട്രോളർ- പി.കെ. ജിനു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഒന്നിലേറെ ഭാഷകളിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ മാർച്ച് പത്തിന് തിയേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്. പി.ആർ.ഒ. – എ.എസ്. ദിനേശ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!