Kerala News

സ്പീക്കറെ അപമാനിക്കാനാണ് സുരേന്ദ്രന്റെ ശ്രമം; എ വിജയരാഘവന്‍

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മനഃപൂര്‍വം അപമാനിക്കാനാണ് കെ. സുരേന്ദ്രന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുരേന്ദ്രന് എങ്ങനെ ലഭിച്ചു?. കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പുറത്തുവരുന്ന വിവരങ്ങളെന്നും എ.വിജയരാഘവന്‍ ആരോപിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇടതുപക്ഷത്തിന് ഒരു വേവലാതിയുമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ആവശ്യത്തിന് കേന്ദ്ര ഏജന്‍സികള്‍ എതിരാളികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നില്ല. അതൊഴിച്ച് മറ്റെല്ലാം പുറത്തുവിടുന്നു. തെരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

സ്പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. സ്പീക്കര്‍ നടത്തിയ നിരവധി വിദേശയാത്രകള്‍ ദുരൂഹമാണ്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ പദവികള്‍ ദുരുപയോഗം ചെയ്‌തെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!