National News

കാശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; ക്യാപ്റ്റനടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു

259 young boys from Jammu and Kashmir join Indian Army

വടക്കന്‍ ക്ശമീരിലെ കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ പട്രോളിങ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!