Kerala

കരുവന്നൂർ ബാങ്ക് ക്രമക്കേട്; ഇ.‍ഡിയെ വിമർശിച്ച് എ സി മൊയ്തീൻ

കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി എ സി മൊയ്തീൻ. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നാണ് എ സി മൊയ്തീന്റെ വിമർശനം. ഒരു അവസരം കിട്ടിയപ്പോൾ തൃശൂർ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷൻ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോൾ നടത്തുന്നതെന്നും എ സി മൊയ്തീൻ പൊതുവേദിയിൽ വച്ച് കുറ്റപ്പെടുത്തി.

സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നതെന്നും എസി മൊയ്തീൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്‌നം. ഇ ഡി കരിവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവർത്തനങ്ങൾ തടയാൻ വേണ്ടി മാത്രമാണ്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീൻ പറഞ്ഞു.

തൃശൂരിൽ സുരേഷ് ഗോപിയ്ക്കായി ഇ ഡി കളമൊരുക്കുകയാണെന്ന വിമർശനം മുൻപ് തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ചിരുന്നു. ഇ ഡി സിപിഐഎം നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള തന്റെ പദയാത്രയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!