Kerala News

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം,;എ.കെ. നസീറിനേയും കെ.ബി. മദന്‍ലാലിനേയും സസ്‌പെന്‍ഡ് ചെയ്തു

ബിജെപി മുന്‍ മേഖലാ പ്രസിഡന്റ് എ.കെ. നസീറിനെയും സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാന നേതാക്കള്‍ക്കെതിരെ എം.കെ.നസീര്‍ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണു നടപടി.

പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ് തിരഞ്ഞെടുപ്പുകളെ നേതാക്കള്‍ കാണുന്നതെന്നും പുതിയ നേതൃത്വം ജീവിതമാര്‍ഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണെന്നും നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു അത്തരത്തിലുള്ള നേതാക്കള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ബിജെപി വളരില്ലെന്നും നസീര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫണ്ടില്‍ അഴിമതി നടത്തിയെന്ന് ആരോപണമുള്ള ആളെ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ചതിനെച്ചൊല്ലി വയനാട് ബി.ജെ.പിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു തുടര്‍ന്ന് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനെ സസ്‌പെന്‍ഡ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!