
മലപ്പുറം: ആഗസ്ത് നാലിനു പുലർച്ചെ ആയിരുന്നു കീഴുപറമ്പ് കുനിയിൽ സ്വദേശി തയ്യിൽ കെ. വി ബഷീറിന് വെട്ടേറ്റത്. ബഷീറിൻ്റെ വീട്ടിൽ മുഖംമൂടി ധരിച്ച ഒരാളെത്തി കോളിംഗ് ബെൽ അടിക്കുകയും ശബ്ദം കേട്ട് ബഷീറും ഭാര്യ ഷാഹിനയും വാതിൽ തുറന്നപാടെ ബഷീറിനെ അകത്ത് കയറിയാണ് വെട്ടിയത്… മുഖംമൂടി ധരിച്ച ആൾ മകൻ ഫാരിസിനെ അന്വേഷിച്ചാണ് വീടിനകത്തേക്ക് ഓടി കയറി ബഷീറിനെ വെട്ടി പരിക്കേൽപിച്ചത്.പോലീസിൻ്റെ അന്വേഷണം രഹസ്യമായി തുടർന്നിരുന്നു. സംസ്ഥാനത്തിൻ്റെ പുറത്ത് നിന്നാണ് പിടിയായത്.
അതിനിടയിൽ ആണ് പ്രതിയുടെ സഹായിയായ കോഴിക്കോട് കാരന്തൂർ സ്വദേശി നിപിനെ അരീക്കോട് പോലീസ് പിടികൂടിയത്.നിപിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളും അറസ്റ്റിലാവുന്നത്.മലപ്പുറം എസ് പി അബ്ദുൽ കരീമിൻ്റെ നേതൃത്വത്തിൽ വളരെ കുററ മറ്റ അന്വേഷമാണ് ഈ ക്രമിനൽ സംഘത്തെ പിടികൂടാനായത്. അരീക്കോട് സി.ഐ എൻ വി ദാസൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസിന് തുമ്പുണ്ടാക്കിയതും പ്രതികളെ പിടികൂടാൻ കാരണമായതും
. അക്രമം നടത്താൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കുനിയിൽ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ വധശ്രമമായിരുന്നു ബഷീൻ്റെ നേർക്ക്.
മുഖ്യ മന്ത്രി ശ്രീ പിണയായി വിജയൻ , ശ്രീ ലോക്‌നാഥ് ബഹ്‌റ എന്നിവർക്ക് വരെ ആക്ഷൻ കമ്മിറ്റിപരാതി നൽകിയിരുന്നു. മലപ്പുറം പോലീസിൻ്റെ മികവുറ്റ അന്വേഷമാണെന്നാണ് നാട്ടുകാർ വിലയിരുത്തുന്നത്.

