Trending

എംബാപ്പെയ്ക്ക് കോവിഡ്; ഫ്രാന്‍സിന് തിരിച്ചടി, പി.എസ്.ജിക്കും

ഫ്രാന്‍സിന്റെ മിന്നും താരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവേഫ നാഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരേയുള്ള മല്‍സരത്തിനു തയാറെടുക്കവെയാണ് ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ചു നടത്തിയ കോവിഡ് ടെസ്റ്റില്‍ എംബാപ്പെയുടെ ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് ടീം വിട്ട് താരം നാട്ടിലേക്കു മടങ്ങി.

പി.എസ്.ജിയില്‍ കോവിഡ് പിടിപെടുന്ന ഏഴാമത്തെ താരമാണ് എംബാപ്പെ. നേരെത്തെ നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രൊ പെരഡസ്, മാര്‍ക്വീഞ്ഞോസ്, സ്ട്രൈക്കര്‍ മൗറോ ഇകാര്‍ഡി, ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Kylian Mbappe brilliance edges France past Sweden - Eurosport

നേരത്തേ നാഷന്‍സ് ലീഗില്‍ കളിക്കുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റില്‍ വിജയിച്ച ശേഷമാണ് എംബാപ്പെ ഫ്രഞ്ച് ടീമിനൊപ്പം ചേര്‍ന്നതെന്ന് ഫെഡറേഷന്‍ അറിയിച്ചു. കൂടാതെ സ്വീഡനെതിരായ മല്‍സരത്തിനു മുമ്പ് താരത്തിനു നടത്തിയ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.

Kylian Mbappe tests positive for Covid-19 - Eurosport

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലെ രണ്ടു താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വിങര്‍ റിയാദ് മെഹ്റസ്, ഡിഫന്‍ഡര്‍ അയ്മെറിക്ക് ലപോര്‍ട്ടെ എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!