കൊല്ലത്ത് വിദേശത്ത് നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങി കറങ്ങി നടന്നു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന കല്ലും താഴം സ്വദേശി ജൂലൈ ആറിന് നൈജീരിയയില്‍ നിന്നും നാട്ടിലെത്തിയവരാണ്.
നിലവിൽ സാമൂഹ്യ അകലം പാലിക്കുന്നു എന്നും ഉറപ്പ് വരുത്തുന്നതിന് ശക്തമായ പൊലീസ് സംവിധാനമാണ് കൊല്ലം സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിളികൊല്ലൂര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും ആംബുലന്‍സില്‍ കരിക്കോടുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.