Trending

ചെറുവാടി സി.എച്ച്.സി-യ്ക്ക് എൻഐടിസി-യുടെ  മാസ്റ്റർ പ്ലാൻ

ചെറുവാടി സി.എച്ച്.സി-യ്ക്ക് എൻഐടിസി-യുടെ  മാസ്റ്റർ പ്ലാൻ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ (എൻഐടിസി) ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് വിഭാഗം ചെറുവാടിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സിഎച്ച്സി) പുനരുദ്ധരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. എൻഐടി കാലിക്കറ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. സതീദേവി. പി.എസ് മാസ്റ്റർ പ്ലാൻ രേഖ തിങ്കളാഴ്ച കോഴിക്കോട് എൻഐടിയിൽ നടന്ന യോഗത്തിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാബു നെല്ലൂളിയ്ക്ക് കൈമാറി. എൻഐടിസി ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം മേധാവി ഡോ.കസ്തൂർബ.എ.കെ., ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മനു ലാൽ എന്നിവരും പങ്കെടുത്തു.

സമഗ്രമായ ആരോഗ്യപരിരക്ഷയാണ് നിർദിഷ്ട മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നത്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും പുതിയ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾക്ക് സ്ഥലപരമായ പരിമിതികൾ ഉണ്ടെങ്കിലും, പുതിയ നിർദ്ദിഷ്ട രൂപകൽപ്പനയുമായി അവയെ ലയിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നിർദിഷ്ട രൂപകൽപ്പനയിൽ നിലവിലുള്ള കെട്ടിടവുമായി ലയിക്കുന്ന 3 പരസ്പരബന്ധിത ബിൽഡിംഗ് ബ്ലോക്കുകൾ ഉൾപ്പെടുന്നു. ആന്തരിക കണക്ഷനുകൾ നടക്കാനുള്ള ദൂരം കുറയ്ക്കുകയും ഡിസൈൻ കാലാവസ്ഥാ സൗഹൃദമാക്കുകയും ചെയ്യും. കോമ്പൗണ്ടിനുള്ളിലെ കാൽനടയാത്രക്കാരുടെയും ഭിന്നശേഷിക്കാരുടെയും സഞ്ചാരം സുഗമമാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.

ആവശ്യമായ എല്ലാ കൂട്ടിച്ചേർക്കലുകളോടൊപ്പം, ഉപയോക്താക്കൾക്ക് സ്ഥലം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ഷേഡുള്ള നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ, കഫറ്റീരിയകൾ, പൂന്തോട്ടങ്ങൾ എന്നിവ നൽകിയിട്ടുണ്ട്. ഡ്രെയിനേജ് വാട്ടർ കൈകാര്യം ചെയ്യുന്നതിനുള്ള കാര്യക്ഷമമായ ഡ്രെയിൻ സിസ്റ്റം, സസ്യജാലങ്ങൾക്ക് മലിനജലം പുനരുപയോഗിക്കാനുള്ള ആശയങ്ങൾ, മാലിന്യ നിർമാർജനത്തിനുള്ള ഗ്രീൻ ബിൽഡിംഗ് ആശയങ്ങൾ, ഐസൊലേഷൻ വാർഡുകൾക്കുള്ള പ്രത്യേക സ്ഥലം, ഒത്തുചേരാനുള്ള ഓഡിറ്റോറിയം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഇത് കെട്ടിടത്തെ ആഗോള നിലവാരം പുലർത്താൻ സഹായിക്കുന്നു.

ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് വിഭാഗം മേധാവി ഡോ.കസ്തൂർബ.എ.കെ-യുടെ  നേതൃത്വത്തിലുള്ള പ്രോജക്ട് ടീമിൽ ഡോ. ദീപ്തി ബെണ്ടി, ഡോ. റിതേഷ് രഞ്ജൻ, ആർക്കിടെക്ടുമാരായ ഷാഹിം എ., ശാലു, ഷെബിൻ, ഡാനിഷ് എന്നിവരും അംഗങ്ങളായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!