Entertainment News

ഫോണിലെ കോവിഡ് മുന്നറിയിപ്പ്;കോവിഡ് ബാധിച്ച ബച്ചൻെറ ശബ്ദം വേണ്ടെന്ന് പൊതുതാൽപര്യ ഹരജി

ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതിനാൽ കോവിഡ് മുന്നറിയിപ്പ് സന്ദേശത്തിൽ അമിതാഭ് ബച്ചൻെറ ശബ്ദം വേണ്ടെന്ന് പൊതുതാൽപര്യ ഹരജി.ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ് ആണ് ഈ ആവശ്യം ഉന്നയിച്ച് ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതാണ്. അതിനാൽ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ബച്ചന് അർഹതയില്ല.മാത്രമല്ല, ബച്ചന് ഇതിനായി സർക്കാർ പണം നൽകുന്നുണ്ട്. കോവിഡ് പോരാട്ടത്തിൽ പ്രശസ്തരായ നിരവധി പേർ ഇത്തരം ബോധവത്കരണത്തിനായി സൗജന്യമായി സഹകരിക്കാൻ തയാറാണ്. അതിനാൽ പ്രതിഫലം നൽകി ശബ്ദം വേണ്ടെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇതേക്കുറിച്ച് ബച്ചൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹരജി ജനുവരി 18ന് പരിഗണിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!