Kerala

‘തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചു’; എംവി ​​ഗോവിന്ദൻ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം പ്രഖ്യാപിക്കുമെന്നും അദേ​ഹം വ്യക്തമാക്കി. സമയത്ത് സർക്കാർ പ്രഖ്യാപിക്കും. മാധ്യമങ്ങൾ നൽകിയ പേരുകൾ അല്ല പരിഗണിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിചിത്രമായ പ്രചാരണമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം നേട്ടത്തെ ഇകഴ്ത്തി കാണിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണ് നിറവേറ്റിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ‌ബിജെപി പറഞ്ഞത് നേട്ടത്തിന് പിന്നിൽ മോദിയെന്നാണ്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമെന്നാണ് ചിലരുടെ പ്രചാരണം. സാമ്പത്തികമായി ഈ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

തുടർ സർക്കാർ വരും എന്നുള്ളതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭക്ഷ്യകൂപ്പൺ കോൺഗ്രസ് നേതാവ് തട്ടിയെടുത്ത സംഭവത്തിൽ ഒരു വാർത്തയും വലതുപക്ഷ മാധ്യമങ്ങളും നൽകുന്നില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിനെയും മാധ്യമങ്ങളും സ്വാധീനിക്കുന്നില്ല. ഓമനക്കുട്ടന്റെ വാർത്ത വന്നപ്പോൾ എന്ത് ജാഗ്രതയായിരുന്നു മാധ്യമങ്ങൾക്കെന്ന് അദേഹം കുറ്റപ്പെടുത്തി. അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് കേരളത്തിന്റെ മുന്നേറ്റത്തെ തമസ്കരിക്കുന്ന രീതിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!